Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New York

America

ന്യൂ​യോ​ർ​ക്ക് മാ​ൻ​ഹ​ട്ട​ണി​ൽ കെ​ട്ടി​ട ത​ക​ർ​ച്ചാ ഭീ​ഷ​ണി; അ​ടി​യ​ന്ത​ര ഒ​ഴി​പ്പി​ക്ക​ൽ

ന്യൂ​യോ​ർ​ക്ക്: മി​ഡ്‌​ടൗ​ൺ മാ​ൻ​ഹ​ട്ട​ണിൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ഘ​ട​നാ​പ​ര​മാ​യ ഗു​രു​ത​ര ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ട​ത്തി​ന്‍റെ 21-ാം നി​ല​യി​ൽ പ്ര​ധാ​ന സ​പ്പോ​ർ​ട്ട് കോ​ള​ങ്ങ​ൾ വ​ള​ഞ്ഞ​തും നി​ല​ക​ൾ താ​ഴ്ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്ക് അ​ഗ്നി​ശ​മ​ന​സേ​ന, കെ​ട്ടി​ട വ​കു​പ്പ്, അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ സ​മീ​പ​ത്തെ സ്കൂ​ളു​ക​ൾ, ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യും പ്ര​ദേ​ശ​ത്തെ ചി​ല റോ​ഡു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ക​യും ചെ​യ്തു.

എൻജിനിയ​ർ​മാ​ർ കെ​ട്ടി​ടം താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ കെ​ട്ടി​ട​ത്തി​ന്റെ സ്ഥി​തി സ്ഥി​ര​ത കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ നീ​ക്ക​മൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തു​വ​രെ ആ​ള​പാ​യ​മോ പ​രി​ക്കു​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

NRI

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 23 മു​ത​ൽ

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ അ​മേ​രി​ക്ക - കാ​ന​ഡ ഭ​ദ്രാ​സ​ന​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് ക​ൺ​വെ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ജൂ​ലൈ 23 മു​ത​ൽ 26 വ​രെ ക​ണ​ക്ടി​ക​ട്ടി​ലെ സ്റ്റാ​ഫ​ഡി​ലു​ള്ള ഹി​ൽ​ട്ട​ൻ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ൽ വ​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ നാ​ല് ദി​ന​രാ​ത്ര​ങ്ങ​ൾ നീ​ണ്ട നി​ൽ​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ പ്രോ​ഗ്രാം അ​ര​ങ്ങേ​റും.

അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും അ​നേ​കം സ​ഭാ വി​ശ്വാ​സി​ക​ൾ ഇ​തി​നോ​ട​കം ക​ൺ​വെ​ൻ​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ഴി​ഞ്ഞു.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലി​മി​സ് കാ​തോ​ലി​ക്കാ ​ബാ​വ, ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (ബ​ത്തേ​രി ഭ​ദ്രാ​സ​നം), ഡോ. ​തോ​മ​സ് മാ​ർ യൗ​സേ ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (പാ​റ​ശാല ഭ​ദ്രാ​സ​നം), ഡോ. ​മാ​ത്യൂ​സ് മാ​ർ പ​ക്കോ​മി​യോ​സ് (പൂ​നെ ഭ​ദ്രാ​സ​നം), ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് (യു​കെ - യൂ​റോ​പ്പ്), ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് (തി​രു​വ​ന​ന്ത​പു​രം) തു​ട​ങ്ങി​യ പി​താ​ക്ക​ന്മാ​ർ ഈ ​വ​ർ​ഷ​ത്തെ ക​ൺ​വൻ​ഷ​നി​ൽ മു​ഖ്യാതി​ഥി​ക​ളാ​യി എ​ത്തി​ച്ചേ​രും.

തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ. റ​വ. ഡോ. ​ജോ​ളി ക​രി​മ്പി​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യ​മാ​യ ആ​ത്മാ​വി​ലും സ​ത്യ​ത്തി​ലും ദൈ​വ​ത്തെ ആ​രാ​ധി​ക്കു​ക എ​ന്ന​തി​നെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ പ​ഠ​ന ശി​ബി​ര​ങ്ങ​ളും വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും എ​ല്ലാ ദി​വ​സ​വും രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ബ​ലി, അ​ല്മാ​യ സം​ഗ​മം, യു​വ​ജ​ന സ​മ്മേ​ള​നം, സു​വി​ശേ​ഷ സ​ന്ധ്യ, സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സം​ഗ​മം,നേ​തൃ​ത്വ പ​രി​ശീ​ല​ന സെ​മി​നാ​ർ, ക്വി​സ് മ​ത്സ​രം, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വി​വി​ധ ച​ർ​ച്ചാ ക്ലാ​സു​ക​ൾ, പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷ​ത്തെ പ്രോ​ഗ്രാ​മി​ന്‍റെ ഹൈ​ലൈ​റ്റു​ക​ൾ ആ​ണ്.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ മോ​സ്റ്റ്. റ​വ.ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ചെ​യ​ർ​മാ​നാ​യും വി​കാ​രി ജ​ന​റ​ൽ മോ​ൺ​സിം​ഗോ​ർ അ​ഗ​സ്റ്റി​ൻ മം​ഗ​ല​ത്ത് കോ​ർ - എ​പ്പി​സ്കോ​പ്പ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റി​ൻ​സി മ​നോ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വെ​രി.റ​വ.ഡോ. ​സ​ജി മു​ക്കൂ​ട്ട് ജ​ന​റ​ൽ പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​റാ​യും റ​വ.​ഫാ. നോ​ബി അ​യ്യ​നേ​ത്ത് ജ​ന​റ​ൽ പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​റാ​യും വി​വി​ധ ക​മ്മ​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

International

ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വെ​ടി​വ​യ്പ്പ്; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വെ​ടി​വ​യ്പ്പ്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മി​യെ​ന്ന് എ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

വ്യാ​ഴാ​ഴ്ച (പ്രാ​ദേ​ശി​ക സ​മ​യം) ഉ​ച്ച​ക​ഴി​ഞ്ഞ് 3:40 ഓ​ടെ ന്യൂ​യോ​ർ​ക്ക് നി​ക്സി​ന്‍റെ എ​ൻ​ബി​എ ചാ​മ്പ്യ​ൻ​ഷി​പ്പ് വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ലോ​വ​ർ മാ​ൻ​ഹാ​ട്ട​നി​ൽ ന​ട​ന്ന പ​രേ​ഡി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. പ​രേ​ഡി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി പ​തി​നാ​യി​ര​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​രു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വെ​ടി​വെ​യ്പ്പി​ന്‍റെ ശ​ബ്ദം കേ​ട്ട് ടൈം​സ് സ്ക്വ​യ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി​മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

NRI

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ച​രി​ത്ര സം​ഭ​വ​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ; ഉ​പ​രാ​ഷ്‌​ട്ര​പ​തി എ​ത്തും

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ൽ​ഹാ​രി​യി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന പ​ത്ര​സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്നു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഫൊ​ക്കാ​ന ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി, ലീ​ല മാ​രേ​ട്ട്, ഫി​ലി​പ്പോ​സ് ഫി​ലി​പ്, ജോ​യി ഇ​ട്ട​ൻ, ആ​ന്‍റോ വ​ർ​ക്കി, മ​ത്താ​യി ചാ​ക്കോ, മ​റ്റു നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളെ സ്വാ​ഗ​തം ചെ​യ്ത ഐ​പി​സി​എ​ൻ​എ മു​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള ഫൊ​ക്കാ​ന ഭ​ര​ണ​സ​മി​തി​യു​ടെ എ​ക്കാ​ല​വു​മു​ള്ള സ​ഹ​ക​ര​ണ​ത്തെ ന​ന്ദി​പൂ​ർ​വം അ​നു​സ്മ​രി​ച്ചു. സം​ഘ​ട​ന​യു​ടെ വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളും ക​ൺ​വെ​ൻ​ഷ​നും വി​ജ​യ​മാ​ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു.

ഫൊ​ക്കാ​ന ഇ​ന്ന് ഒ​രു സാം​സ്കാ​രി​ക സം​ഘ​ട​ന മാ​ത്ര​മ​ല്ല, ഇ​ന്ത്യ, കേ​ര​ളം, അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ശ​ക്ത​മാ​യ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്റ​ണി പ​റ​ഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന ഒ​രു ഫ​ല​പ്ര​ദ​മാ​യ ക​ണ്ണി​യാ​യാ​ണ് ഫൊ​ക്കാ​ന ഇ​ന്ന് ഇ​ന്ത്യ സ​ർ​ക്കാ​രി​നും കേ​ര​ള സ​ർ​ക്കാ​രി​നും അ​മേ​രി​ക്ക​ൻ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​സി​ഐ കാ​ർ​ഡ് പ്ര​ശ്ന​ങ്ങ​ൾ, നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ്, പ്ര​വാ​സി​ക​ളു​ടെ സ്വ​ത്ത് സം​ബ​ന്ധ​മാ​യ നി​കു​തി വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഫൊ​ക്കാ​ന ശ​ക്ത​മാ​യി ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

1983-ൽ ​രൂ​പീ​കൃ​ത​മാ​യ ഫൊ​ക്കാ​ന ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലി​യ​തു​മാ​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഫെ​ഡ​റേ​ഷ​നാ​യി വ​ള​ർ​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൊ​ക്കാ​ന​യു​ടെ പ്രി​വി​ലേ​ജ് കാ​ർ​ഡ്, മെ​ഡി​ക്ക​ൽ കാ​ർ​ഡ്, ഹെ​ൽ​ത്ത് ക്ലി​നി​ക്ക് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ വി​വി​ധ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന മെ​ഡി​ക്ക​ൽ കാ​ർ​ഡ് പ​ദ്ധ​തി​യും അ​മേ​രി​ക്ക​യി​ലെ സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളും വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി.

ന്യൂ​ജ​ഴ്സി​യി​ലും ബോ​സ്റ്റ​ണി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ൾ ഡാ​ള​സി​ലേ​ക്കും ന്യൂ​യോ​ർ​ക്ക് മേ​ഖ​ല​യി​ലേ​ക്കും ഉ​ട​ൻ വ്യാ​പി​പ്പി​ക്കും. കേ​ര​ള​ത്തി​ൽ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫൊ​ക്കാ​ന ആ​രം​ഭി​ച്ച "സ്വിം ​കേ​ര​ള സ്വിം' ​പ​ദ്ധ​തി ഇ​തി​ന​കം വൈ​ക്കം, കോ​ട്ട​യം, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ​താ​യി സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽ സു​ര​ക്ഷാ പ​രി​ശീ​ല​ന​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ന​വും ന​ൽ​കി. ഫൊ​ക്കാ​ന​യു​ടെ വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളെ ഒ​രൊ​റ്റ സം​വി​ധാ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ടോ​ൾ ഫ്രീ 1800 ​ന​മ്പ​ർ ഏ​താ​നും ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

ക​ൺ​വ​ൻ​ഷ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റു​മെ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്‌​ണ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ന്യൂ​ജ​ഴ്സി ഗ​വ​ർ​ണ​ർ, കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ, കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി വി​ശി​ഷ്‌​ടാ​തി​ഥി​ക​ളു​ടെ വ​ലി​യ നി​ര ത​ന്നെ ക​ൺ​വ​ൻ​ഷ​നി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​സാ​ന നി​മി​ഷം സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വാ​ത്ത പ​ക്ഷം ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ എ​ത്തു​മെ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു പ​റ​ഞ്ഞ​താ​ണ്. ക​ൽ​ഹാ​രി ക​ൺ​വെ​ൻ​ഷ​ൻ ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​യി​രി​ക്കു​മെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി പ​റ​ഞ്ഞു

ജ​ന​പ​ങ്കാ​ളി​ത്തം, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്ന ക​ൺ​വെ​ൻ​ഷ​നാ​കും ഇ​തെ​ന്ന് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് അം​ഗം ലീ​ല മ​രേ​ട്ടും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഫൊ​ക്കാ​ന കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യി ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നും ഫൊ​ക്കാ​ന ടു​ഡേ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ജോ​യി ഇ​ട്ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റീ​ജി​യ​ണ​ൽ ത​ല​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ക​ൺ​വ​ൻ​ഷ​ൻ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി പ​റ​ഞ്ഞു. യൂ​ത്ത് ഫെ​സ്റ്റി​വ​ൽ, ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഫു​ഡ് ഫെ​സ്റ്റി​വ​ൽ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ലൂ​ടെ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം മ​ത്താ​യി ചാ​ക്കോ ക​ൺ​വ​ൻ​ഷ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫൊ​ക്കാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​നു​മാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, 2018 മു​ത​ൽ സം​ഘ​ട​ന​യു​ടെ ലീ​ഗ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര​വ​ധി നൂ​ത​ന ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ച്ച് സം​ഘ​ട​ന​യ്ക്ക് പു​തി​യ ഊ​ർ​ജം പ​ക​രാ​ൻ ഈ ​നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന ഒ​രു ക​ൺ​വ​ൻ​ഷ​ൻ ആ​ണ് നി​ല​വി​ലെ നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ആ ​ശ്ര​മം വി​ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മൂ​ന്ന് പ​ത്മ​പു​ര​സ്കാ​ര ജേ​താ​ക്ക​ൾ ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ക്കു​ന്ന അ​പൂ​ർ​വ നേ​ട്ട​വും ക​ൺ​വ​ൻ​ഷ​ന് സ്വ​ന്ത​മാ​കു​മെ​ന്ന് ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ പ​റ​ഞ്ഞു. പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, പ്ര​മു​ഖ വ്യ​വ​സാ​യി പ​ദ്മ​ശ്രീ എം.​എ. യൂ​സ​ഫ​ലി, പ​ത്മ​വി​ഭൂ​ഷ​ൺ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ദ്യ ദി​ന​ത്തി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ജി​ക് ഷോ​യും 101 പേ​ര​ട​ങ്ങു​ന്ന ഉ​ദ്ഘാ​ട​ന നൃ​ത്താ​വി​ഷ്‌​കാ​ര​വും അ​ര​ങ്ങേ​റും. ര​ണ്ടാം ദി​ന​ത്തി​ൽ "അ​മേ​രി​ക്ക ഗോ​ട്ട് ടാ​ല​ന്‍റ്' എ​ന്ന പേ​രി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തു​ന്ന പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ൺ​വൻ​ഷന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ശ്ര​മ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു. ആ​യി​ര​ത്തി​ല​ധി​കം പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള മോ​ഹി​നി​യാ​ട്ട​വും 500-ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ചെ​ണ്ട​മേ​ള​വും ഇ​തി​ന​കം വ​ലി​യ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

ഇ​ത്ര​യും പേ​രെ എ​ങ്ങ​നെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ​ല​രും ചോ​ദി​ച്ച​താ​ണ്. എ​ന്നാ​ൽ നി​ല​വി​ൽ 1,100-ല​ധി​കം പേ​ർ മോ​ഹി​നി​യാ​ട്ട​ത്തി​നും 568 പേ​ർ ചെ​ണ്ട​മേ​ള​ത്തി​നു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ഭി​ക്കാ​ൻ കു​റെ ക​ട​മ്പ​ക​ൾ ഉ​ണ്ട്. അ​വ​യെ​ല്ലാം ത​ര​ണം ചെ​യ്യാ​നാ​യി. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​വും പി​ന്തു​ണ​യും ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ്മേ​ള​ന​ത്തി​നാ​യി 38,000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള പ്ര​ധാ​ന ബാ​ങ്ക്വ​റ്റ് ഹാ​ളി​നൊ​പ്പം ര​ണ്ട് അ​ധി​ക ഹാ​ളു​ക​ളും ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഏ​ക​ദേ​ശം 1,750-ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ന​വ്യ നാ​യ​ർ, നാ​ദി​ർ​ഷാ ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ല​ച്ചി​ത്ര-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗി​ന്ന​സ് റി​ക്കാ​ർ​ഡ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​ന​വും (പ്രോ​ഗ്രാ​മു​ള്ള ദി​വ​സം) ഭ​ക്ഷ​ണ​വും ന​ൽ​കാ​ൻ ഫൊ​ക്കാ​ന തീ​രു​മാ​നി​ച്ച​താ​യും സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​ർ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​തി​നാ​ൽ അ​വ​രു​ടെ പ​ങ്കാ​ളി​ത്തം സു​ഗ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ലോ​ജി​സ്റ്റി​ക് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ൺ​വെ​ൻ​ഷ​നി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ലാ​ഭ​മ​ല്ല, മ​റി​ച്ച് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ്മ​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഫൊ​ക്കാ​ന​യു​ടെ ല​ക്ഷ്യം. ഇ​ത്ര വ​ലി​യൊ​രു മാ​മാ​ങ്ക​ത്തി​ൽ സ്‌​പോ​ൺ​സ​ർ​ഷി​പ്പ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മപ്പെ​ടു​ത്തി.

ചെ​ണ്ട​മേ​ള​ത്തി​ലൂ​ടെ റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് വ​സ്ത്രം സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന കോ​ട്ട​യം ല​ക്ഷ്മി സി​ൽ​ക്സി​ന്റെ പേ​ര് അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ജി എ​ബ്ര​ഹാം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ് കാ​ടാ​പ്പു​റം, ഷി​ജോ പൗ​ലോ​സ്, ബി​നു തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പ്ര​സ് ക്ല​ബി​ന് വേ​ണ്ടി ജോ​സ് ക​ടാ​പ്പു​റം ന​ന്ദി പ​റ​ഞ്ഞു.

International

യു​എ​സി​ൽ കു​തി​ര​വ​ണ്ടി​യി​ൽ നി​ന്നും വീ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കു​തി​ര​വ​ണ്ടി​യി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രോ​മ​ഞ്ച് മ​ഹാ​ജ​ൻ(18) ആ​ണ് മ​രി​ച്ച​ത്. ടൂ​റി​സ്റ്റ് വീ​സ​യി​ലാ​ണ് രോ​മ​ഞ്ച് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം കു​തി​ര​വ​ണ്ടി​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന രോ​മ​ഞ്ച് മ​ഹാ​ജ​ന്, വ​ണ്ടി​യി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ ചി​ത്രം പ​ക​ർ​ത്താ​നാ​യി ഡ്രൈ​വ​ർ വ​ണ്ടി​യി​ൽ നി​ന്നും മാ​റി​യ സ​മ​യ​ത്താ​ണ് കു​തി​ര നി​യ​ന്ത്ര​ണം വി​ട്ട് ഓ​ടി​യ​ത്. മ​റ്റൊ​രു കു​തി​ര​വ​ണ്ടി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​വ​ണ്ടി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രോ​മ​ഞ്ച് മ​ഹാ​ജ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​യു​ട​ൻ ത​ന്നെ അ​ദ്ദേ​ഹം മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

NRI

സ​നോ​ജ് സ്റ്റീ​ഫ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു; സം​സ്കാ​രം വ്യാ​ഴാ​ഴ്‌​ച

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ ഇ​ല​വു​ങ്ക​ൽ സ്റ്റീ​ഫ​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും പു​ത്ര​നും പ്ര​മു​ഖ അ​ന്താ​രാഷ്‌ട്ര റി​യ​ൽ എ​സ്റ്റേ​റ്റ് ഗ്രൂ​പ്പ് "സ​ത്ബീ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​യ​ൽ​റ്റി​യു​ടെ' സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ കൗ​ൺ​സ​ലു​മാ​യ സ​നോ​ജ് സ്റ്റീ​ഫന്‍റെ (51) അ​കാ​ല നി​ര്യാ​ണം മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

2004ൽ ​സ​ത​ബീ​സ് ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന സ​നോ​ജ് സ്റ്റീ​ഫ​ൻ, 2006 മു​ത​ൽ ക​മ്പ​നി​യു​ടെ കോ​ർ​പ്പ​റേ​റ്റ് ബ്രോ​ക്ക​റേ​ജ് ഓ​പ്പ​റേ​ഷ​ൻ​സിന്‍റെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജ​ന​റ​ൽ കൗ​ൺ​സ​ലാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2019 ന​വം​ബ​ർ മു​ത​ൽ ക​മ്പ​നി​യു​ടെ ഫ്രാ​ഞ്ചൈ​സി വി​ഭാ​ഗ​ത്തി​ന്റെ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു.

കോ​ർ​പ്പ​റേ​റ്റ് സ്ട്രാ​റ്റ​ജി, കോ​ർ​പ്പ​റേ​റ്റ് ഇ​ട​പാ​ടു​ക​ൾ, ല​യ​ന​ങ്ങ​ൾ, ബ്രാ​ൻ​ഡ് ഐ​ഡന്‍റി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, വ്യ​വ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം ക​മ്പ​നി​യു​ടെ നി​യ​മ​വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​ത​ബീ​സി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ ലോ ​ഫേ​മാ​യ "ക്രാ​മ​ർ ലെ​വി​ൻ നാ​ഫ്താ​ലി​സ് & ഫ്രാ​ങ്ക​ൽ' കോ​ർ​പ്പ​റേ​റ്റ് അ​റ്റോ​ർ​ണി​യാ​യി​രു​ന്നു.

ഈ ​കാ​ല​യ​ള​വി​ൽ സൗ​ത്ത് ബ്രൂ​ക്ലി​ൻ ലീ​ഗ​ൽ സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ച്, സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ഹൗ​സി​ങ് കോ​ട​തി​ക​ളി​ലും വി​വി​ധ സ്റ്റേ​റ്റ് ഏ​ജ​ൻ​സി​ക​ളി​ലും സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​വും ന​ൽ​കി. 'ന്യൂ​മാ​ർ​ക്ക് & ക​മ്പ​നി റി​യ​ൽ എ​സ്റ്റേ​റ്റ് Incയു​ടെ ജ​ന​റ​ൽ കൗ​ൺ​സ​ൽ ഓ​ഫീ​സി​ലും, മു​ൻ​പ് റെ​ബൂ​ൾ, മ​ക്മു​റെ, ഹെ​വി​റ്റ്, മെ​യ്‌​നാ​ർ​ഡ് & ക്രി​സ്റ്റ​ൽ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന 'റോ​പ്സ് & ഗ്രേ' (Ropes & Gray LLP) ​ലോ ഫേ​മി​ന്‍റെ ന്യൂ​യോ​ർ​ക്ക് ഓ​ഫീ​സി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ കോ​ർ​പ്പ​റേ​റ്റ് കൗ​ൺ​സ​ൽ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. "ഹ്യൂ ​ഒ​ബ്ര​യാ​ൻ യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പി​ന്‍റെ' (HOBY) ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​സി​ലും ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​മാ​യും, 2015-16 കാ​ല​യ​ള​വി​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചു.

കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് (Cum Laude) ബി​രു​ദം നേ​ടി​യ സ​നോ​ജ് സ്റ്റീ​ഫ​ൻ ഫോ​ർ​ധാം ലോ ​സ്കൂ​ളി​ൽ നി​ന്നാ​ണ് (JD) ബി​രു​ദം നേ​ടി​യ​ത്. അ​റ്റോ​ർ​ണി കൂ​ടി​യാ​യ ഭാ​ര്യ ജോ​മി​ഷ ഡെ​ൽ​ഗാ​ഡോ സ്റ്റീ​ഫ​ൻ, പ്ര​ശ​സ്ത​മാ​യ ഡാ​ർ​ട്ട്മൗ​ത്ത് കോ​ളേ​ജ് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റ് ഫോ​ർ സ്ട്രാ​റ്റ​ജി & സ്പെ​ഷ്യ​ൽ കൗ​ൺ​സ​ൽ ടു ​ദി പ്ര​സി​ഡ​ന്‍റ് ആ​ണ്.

മ​ക്ക​ൾ: ബെ​യ്‌​ലി സ്റ്റീ​ഫ​ൻ, കോ​ണ​ർ സ്റ്റീ​ഫ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഡെ​യ്സി സ്റ്റീ​ഫ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ, കെ​ന്നി പ​ള്ളി​പ്പ​റ​മ്പി​ൽ. അ​ന​ന്ത​ര​വ​ന്മാ​ർ: ലൂ​ക്കാ​സ് ബ​ബീ​ന്ദ്ര​ൻ, ഓ​മ​ന പ​ള്ളി​പ്പ​റ​മ്പി​ൽ. പൊ​തു​ദ​ർ​ശ​നം ചൊ​വ്വാഴ്ച വൈ​കു​ന്നേ​രം നാല് മു​ത​ൽ രാ​ത്രി എ‌ട്ട് വ​രെ; ബു​ധ​നാഴ്ച വൈ​കു​ന്നേ​രം നാല് മു​ത​ൽ രാ​ത്രി എ‌ട്ട് വ​രെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030 സം​സ്കാ​ര ശു​ശ്രു​ഷ വ്യാ​ഴാഴ്ച രാ​വി​ലെ 9.45 St Anastasia Church , 45-14 245th St, Douglaston, NY 11362ൽ.

NRI

മെ​മ്മോ​റി​യ​ൽ ഡേ ​ആ​ച​രി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി

ന്യൂ​യോ​ർ​ക്ക്: ക്വീ​ൻ​സ്, ബ്രൂ​ക്ക്ലി​ൻ, ലോം​ഗ് ഐ​ല​ൻ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​മ്മോ​റി​യ​ൽ ഡേ-2026 ​സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. ക്വീ​ൻ​സി​ലെ സ​ന്തൂ​ർ റ​സ്റ്റോ​റന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ന് കോ​ശി ഒ. ​തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡെ​ൻ​സി​ൽ ജോ​ർ​ജ് എംസിയാ​യി യോ​ഗ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​ത്തോ​ടെ​യും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​ത്തോ​ടെ​യും യോ​ഗം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് പാ​സ്റ്റ​ർ വി​ൻ​സെ​ന്‍റ് ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ ഡേ​യു​ടെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രാ​ർ​ഥ​ന ന​ട​ത്തി.

വി​വി​ധ സം​ഘ​ട​ന​ക​ളെ​യും സ​മൂ​ഹ​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​ർ​ജ് എ​ബ്ര​ഹാം, ഉ​ഷാ ജോ​ർ​ജ്, വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്, താ​ര ഷാ​ജ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ സ​മ​ർ​പ്പി​ച്ച ധീ​ര​സൈ​നി​ക​രെ ആ​ദ​രി​ക്കു​ന്ന ദി​ന​മാ​ണ് മെ​മ്മോ​റി​യ​ൽ ഡേ​യെ​ന്ന് പ്ര​സം​ഗ​ക​ർ ഓ​ർ​മപ്പെ​ടു​ത്തി. അ​വ​രു​ടെ ത്യാ​ഗ​വും ധൈ​ര്യ​വും കൊ​ണ്ടാ​ണ് ഇ​ന്ന് നാം ​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ന​ന്ദി​യും ബ​ഹു​മാ​ന​വും അ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സം​ഗ​ക​ർ സ​ദ​സ്യ​രെ ഓ​ർമി​പ്പി​ച്ചു.

 

NRI

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സേ​വി​കാ സം​ഘം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ജൂ​ൺ നാ​ലി​ന്

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ തോ​മാ ഡ​യോ​സി​സ് സു​വി​ശേ​ഷ സേ​വി​കാ സം​ഘ​ത്തി​ന്‍റെ 2026-2029 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ജൂ​ൺ നാ​ലി​ന് ന​ട​ക്കും.

"വി​ശ്വാ​സ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും സേ​വ​ന​ത്തി​ലും ഒ​രു പു​തി​യ തു​ട​ക്കം' എ​ന്ന പ്ര​മേ​യ​വു​മാ​യി സൂം ​വ​ഴി​യാ​ണ് മീ​റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഡ​യോ​സി​ഷ​ൻ ബി​ഷ​പ്പും സേ​വി​കാ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ റൈ​റ്റ് റ​വ. ഡോ. ​അ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

മി​ഷ​ന​റി ഡോ​ക്ട​റാ​യ ഡോ. ​റോ​ഷി​ൻ മേ​രി കോ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ സ​മ​യ​മേ​ഖ​ല​ക​ളി​ലെ മീ​റ്റിം​ഗ് സ​മ​യം 08:30 പിഎം ഇഎസ്‌ടി, 07:30 പിഎം സിഎസ്‌ടി, 06:30 പിഎം എംഎസ്‌ടി, 05:30 പിഎം പിഎസ്‌ടി. സൂം ​മീ​റ്റിം​ഗ് വി​വ​ര​ങ്ങ​ൾ: ഐ​ഡി: 885 6926 3060. പാ​സ്‌​കോ​ഡ്: prayer.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: റ​വ. ബ്രേ​സി​ൻ കെ. ​മോ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്) - 914 359 8907, മേ​ഴ്സി തോ​മ​സ് (സെ​ക്ര​ട്ട​റി) - 516 587 1964, ലി​നി മ​ത്താ​യി (ട്ര​ഷ​റ​ർ) - 972 693 6462, നോ​ബി ബൈ​ജു (അ​സം​ബ്ലി മെ​മ്പ​ർ) - 732 983 7253.

NRI

ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ഡോ​ക്‌‌​ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നും ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​ഗോ​ള വേ​ദി​യാ​യ വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ (ഡ​ബ്ല്യു​സി​സി) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ന്യൂ​യോ​ർ​ക്ക് ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഡോ​ക്‌ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ എ​ട്ട് ഔ​ദ്യോ​ഗി​ക എ​പ്പി​സ്കോ​പ്പ​ൽ സെ​മി​നാ​രി​ക​ളി​ൽ ഒ​ന്നാ​ണ് ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ട്ട​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി.

അ​മേ​രി​ക്ക​യി​ലെ പ്രി​ൻ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു ശേ​ഷം ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ക്രി​സ്ത്യ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ലും ബി​ഷ​പ് ഡോ.​ മാ​ർ പൗ​ലോ​സ് ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.

2005 മേ​യ് 14-ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യി​ൽ എ​പ്പി​സ്കോ​പ്പ​യാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യ​പ്പെ​ട്ട ഡോ.​ മാ​ർ പൗ​ലോ​സ് കോ​ട്ട​യം മാ​ങ്ങാ​നം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ കാ​ഞ്ഞി​ര​ത്ത​റ കെ.​സി. ഉ​തു​പ്പി​ന്‍റെ​യും സോ​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

 

International

ന്യൂയോർക്കിൽ മാൻഹോളിൽ വീണ വനിത മരിച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ മാ​ൻ​ഹോ​ളി​ൽ വീ​ണ് വ​നി​ത മ​രി​ച്ചു. മാ​ൻ​ഹാ​ട്ട​നി​ലെ റോ​ഡു​വ​ക്കി​ൽ കാ​ർ നി​ർ​ത്തി പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ കാ​ലു​കു​ത്തി​യ അ​ന്പ​ത്താ​റു​കാ​രി മൂടിയില്ലാത്ത കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കു​ഴി​ക്ക് മൂ​ന്നു മീ​റ്റ​ർ ആ​ഴ​മു​ണ്ടാ​യി​രു​ന്നു. ഉ​ട​നെ​ത്തി​യ പോ​ലീ​സ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വ​നി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

സം​ഭ​വ​ത്തി​ന് ഏ​താ​നും മി​നി​റ്റ് മു​ന്പ് റോ​ഡി​ലൂ​ടെ ഒ​രു ട്ര​ക്ക് പോ​യ​പ്പോ​ൾ കു​ഴി​യു​ടെ മൂ​ടി നീ​ങ്ങി​പ്പോ​യ​താ​ണെ​ന്നു ക​ണ്ടെ​ത്തി.

NRI

ന്യൂ​യോ​ർ​ക്കി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ളി​ൽ മൂ​ന്ന് മ​ര​ണം

ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സി​ലും ക്വീ​ൻ​സി​ലു​മാ​യി ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ഉ​ണ്ടാ​യ ര​ണ്ട് വ​ൻ തീ​പി​ടു​ത്ത​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ്രോ​ങ്ക്സി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മോ​ട്ടോ ഹാ​വ​നി​ലെ തേ​ർ​ഡ് അ​വ​ന്യൂ​വി​ലു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

തീ ​അ​ണ​ച്ച​തി​ന് പി​ന്നാ​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ന്ന് ര​ണ്ടാ​മ​തൊ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു അ​പ്പാ​ർ​ട്ട്‌​മെന്‍റാണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. ക്വീ​ൻ​സി​ലു​ണ്ടാ​യ മ​റ്റൊ​രു തീ​പി​ടിത്ത​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ പ്ര​ത്യേ​ക വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ഈ ​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ശ​മ​ന സേ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

NRI

സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ന്യൂ​യോ​ർ​ക്ക് വെ​സ്റ്റ് സെ​യ്‌​വി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ജെ​യ്‌​സ​ൺ തോ​മ​സ്, ആ​ശ ജോ​ർ​ജ്, ഐ​റി​ൻ പോ​ൾ, മാ​ത്യു വ​ർ​ഗീ​സ് (ബേ​ബി), വ​നേ​സ മാ​ത്യു എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി ലി​ജു കു​ര്യാ​ക്കോ​സ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കോ​രു​ത് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം (ഫി​ൽ​മോ​ൻ) ഫി​ലി​പ്പ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് കോ​ർ ടീ​മി​നെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ജെ​യ്‌​സ​ൺ തോ​മ​സ് സ്വാ​ഗ​തം ചെ​യ്യു​ക​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ശ ജോ​ർ​ജ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യം, തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ, ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തു‌​ട​ങ്ങി​യ​വ പ​ങ്കു​വ​ച്ചു.

 

NRI

വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ല്‍ യൗ​സേ​പി​താ​വി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്നു

ന്യൂ​യോ​ര്‍​ക്ക്: വി. ​യൗ​സേ​പി​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍-​ബ്രോ​ണ്‍​സ് ക്‌​നാ​നാ​യ ദേ​വാ​ല​യ​ത്തി​ല്‍ മേ​യ് മൂ​ന്ന് മു​ത​ൽ കു​ടും​ബ​നാ​ഥ​ന്‍​മാ​രു​ടെ പ്ര​ത്യേ​ക മ​ധ്യ​സ്ഥ​നാ​യ വി. ​യൗ​സേ​പി​താ​വി​ന്‍റെ തി​രു​നാ​ള്‍ കൊ​ണ്ടാ​ടു​ന്നു.

എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും യോ​ങ്കേ​ഴ്‌​സി​ലെ മ​ല​ങ്ക​ര റീ​ത്തു ദേ​വാ​ല​യ​ത്തി​ൽ (18 ട്രി​നി​റ്റി സ്ട്രീ​റ്റ് യോ​ങ്കേ​ഴ്‌​സ്) വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ ബ്രോ​ണ്‍​സ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്‌​നാ​യ​ക്കാ​ര്‍ കു​ര്‍​ബാ​ന​യ്ക്ക് ഒ​ത്തു​കൂ​ടു​ന്ന​തി​നു പു​റ​മെ ഈ ​വ​ർ​ഷ​വും യൗ​സേ​പി​താ​വി​ന്‍റെ തി​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

ഈ ​തി​രു​ന്നാ​ളി​ല്‍ വ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ ഏ​വ​രെ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം 3.30നു​ള്ള ല​ദീ​ഞ്ഞോ​ടു​കൂ​ടി തി​രു​ന്നാ​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ട​പ്പം തി​രു​നാ​ള്‍ ക​ര്‍​മ​ങ്ങ​ള്‍​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് ന്യൂ​യോ​ർ​ക് ക്നാ​നാ​യ ഫൊ​റാ​ന വി​കാ​രി റ​വ.​ഫാ. പ​ത്രോ​സ് ച​മ്പ​ക്ക​ര​യും ന്യൂ​ജേ​ഴ്‌​സി ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി റ​വ.​ഫാ.​ഡോ. ബി​ബി ത​റ​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കു​ന്നു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യ്ക്കും പു​റ​മെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ടെ​സി മ​ച്ചാ​നി​ക്ക​ൽ, ബി​ജു ഒ​ര​പ്പാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സു​ദേ​ന്തി​മാ​രാ​യ വി.​യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​ന്നാ​ളി​ല്‍ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ ഏ​വ​രെ​യും ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ - ഫാ​. ജോ​ബി പൂ​ച്ചൂ​ക​ണ്ട​ത്തി​ൽ - 224 766 5831, ട്ര​സ്റ്റി​മാ​ര്‍- എ​ബ്ര​ഹാം പൂ​ളി​യാ​ലു​ന്നേ​ല്‍ - 914 310 0498, ബി​ജു ഒ​ര​പ്പാ​ങ്ക​ൽ - 347 882 3000.

International

ചാൾസും കാമില്ലയും 9/11 അനുസ്മരണ പരിപാടിയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ബ്രി​​​ട്ട​​​നി​​​ലെ രാ​​​ജാ​​​വ് ചാ​​​ൾ​​​സും പ​​​ത്നി കാ​​​മി​​​ല്ല​​​യും ഇ​​​ന്ന​​​ലെ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ 9/11 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ അ​​​നു​​​സ്മ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

2001 സെ​​​പ്റ്റം​​​ബ​​​ർ 11ന് ​​​അ​​​ൽ​​​ക്വ​​​യ്ദ ഭീ​​​ക​​​ര​​​ർ യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി ത​​​ക​​​ർ​​​ത്ത വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ലോ​​​വ​​​ർ മാ​​​ൻ​​​ഹാ​​​ട്ട​​​നി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ. പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​ർ സൊ​​​ഹ്റാ​​​ൻ മം​​​ദാ​​​നി​​​യു​​​മാ​​​യി ചാ​​​ൾ​​​സ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ചൊ​​​വ്വാ​​​ഴ്ച ചാ​​​ൾ​​​സി​​​നും കാ​​​മി​​​ല്ല​​​യ്ക്കും പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് വൈറ്റ് ഹൗ​​​സി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണ​​​വും അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നും ന​​​ല്കി​​​യി​​​രു​​​ന്നു. യു​​​എ​​​സ് കോ​​​ൺഗ്രസി​​​നെ അ​​​ഭി​​​സം​​​ബോധ​​​ന ചെ​​​യ്ത ചാ​​​ൾ​​​സ്, അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും ത​​​മ്മി​​​ലു​​​ള്ള സൈ​​​നി​​​കബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചും നാ​​​റ്റോ​​​യു​​​ടെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും എ​​​ടു​​​ത്തുപ​​​റ​​​ഞ്ഞു.

ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​വെ​​​ന്ന് ചാ​​​ൾ​​​സ് ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ​​​താ​​​യി ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, ബ​​​ക്കി​​​ങാം കൊ​​​ട്ടാ​​​രം ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

NRI

ന്യൂ​യോ​ർ​ക്ക് വാ​ലി കോ​ട്ടേ​ജ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് ശ്ര​ദ്ധേ​യ​മാ​യി

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് വാ​ലി കോ​ട്ടേ​ജ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ൿ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ഡോ. ​സ്ക​റി​യ ഉ​മ്മ​ൻ, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, ബി​ജോ തോ​മ​സ്, ഡോ. ​സ്മി​ത തോ​മ​സ്, സ​ജി പോ​ത്ത​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ട്ര​ഷ​റ​ർ വ​ൽ​സ ബോ​ബ​ൻ, വ​ർ​ഗീ​സ് ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു തോ​മ​സ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യം, കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

NRI

കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞും ഒ​ബാ​മ​യും മം​ദാ​നി​യും; വീ​ഡി​യോ വെെ​റ​ൽ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യും ന്യൂ​യോ​ർ​ക്ക് മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി​യും ബ്രോ​ങ്ക്സി​ലെ ഒ​രു പ്രീ-​സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു.

കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞും സ​മ​യം ചെ​ല​വ​ഴി​ച്ച ഇ​രു​നേ​താ​ക്ക​ളു​ടെ​യും ലാ​ളി​ത്യ​ത്തെ നെ​റ്റി​സ​ൺ​സ് വാ​നോ​ളം പു​ക​ഴ്ത്തി. സൗ​ത്ത് ബ്രോ​ങ്ക്സി​ലെ "ലേ​ണിം​ഗ് ത്രൂ ​പ്ലേ' പ്രീ-​കെ സെ​ന്‍റ​റി​ലാ​യി​രു​ന്നു ഈ ​മാ​സം 18ന് ​ഇ​രു​വ​രും എ​ത്തി​യ​ത്.

കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് "വീ​ൽ​സ് ഓ​ൺ ദി ​ബ​സ്' എ​ന്ന പാ​ട്ട് പാ​ടി​യ​തും കു​ട്ടി​ക​ളു​ടെ ത​മാ​ശ​ക​ൾ​ക്ക് ഒ​ബാ​മ മ​റു​പ​ടി ന​ൽ​കി​യ​തു​മാ​ണ് വീ​ഡി​യോ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്. മം​ദാ​നി മേ​യ​റാ​യി 100 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

ന​ഗ​ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും തമ്മിൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

NRI

ന്യൂ​സി​റ്റി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ

ന്യൂ​യോ​ർ​ക്ക്: ന്യൂ​സി​റ്റി സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഈ ​മാ​സം 25, 26 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്ത​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​നും പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ യെ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും. പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​ണ്യ​ശ്ലോ​ക​നാ​യ മോ​ർ അ​ത്താ​നാ​സ്യോ​സ് യേ​ശു സാ​മു​വ​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​നു​സ്മ​ര​ണ​വും ന​ട​ക്കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ​ത്തോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം റ​വ.ഫാ. ബെ​ൽ​സ​ൺ കു​ര്യാ​ക്കോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ഒ​ന്നാം ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

പ്ര​ധാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​യെ 8.45ന് ​സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്ന​തും തു​ട​ർ​ന്നു ഒമ്പതിന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും യെ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, റാ​സ, ആ​ശീ​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

വി​കാ​രി ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​റെ​പ്പി​സ്കോ​പ്പ, അ​സി​സ്റ്റന്‍റ് വി​കാ​രി റ​വ.ഫാ. ​വി​വേ​ക് അ​ല​ക്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ഭാ​ര​വാ​ഹി​ക​ളും ആ​ത്മീ​യ സം​ഘ​ട​ന​ക​ളും പെ​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്നു.

ഷോ​ൺ വെ​ള്ളാ​വ​ള്ളി​ൽ, സോ​ണി​യ വെ​ള്ളാ​വ​ള്ളി​ൽ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. ആ​ത്മീ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ നി​റ​ഞ്ഞ ഈ ​പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ളി​ൽ നേ​ർ​ച്ച​കാ​ഴ്ച​ക​ളോ​ടെ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെ​ക്ര​ട്ട​റി സ​ണ്ണി പൗ​ലോ​സ് - 845 598 5094, ട്ര​സ്റ്റി ലാ​ൻ​സ് പൗ​ലോ​സ് - 845 521 4151 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

മോ​ഹ​ൻ​വീ​ണ സം​ഗീ​ത​ജ്ഞ​ൻ പോ​ളി വ​ർ​ഗീ​സി​ന്‌ ന്യൂ​യോ​ർ​ക്കി​ൽ സ്വീ​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: മോ​ഹ​ൻ​വീ​ണ എ​ന്ന അ​പൂ​ർ​വ സം​ഗീ​തോ​പ​ക​ര​ണ വാ​ദ​ന​ത്തി​ലൂ​ടെ ലോ​ക പ്ര​ശ​സ്‌​ത​നാ​യ സം​ഗീ​ത​ജ്ഞ​ൻ പോ​ളി വ​ർ​ഗീ​സി​ന്‌ ന്യൂയോ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ലോ​ക സ​ഞ്ചാ​ര​ത്തിന്‍റെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പോ​ളി വ​ർ​ഗീ​സ്, അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് ഇ​ട​യി​ൽ ന്യൂയോ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ആ​ണ് മോ​ഹ​ന​വീ​ണ​യി​ൽ സം​ഗീ​ത സ​ദ​സ് ന​ട​ത്തി​യ​ത്.

ന്യൂ​യോ​ർ​ക്കി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​നി​ദ്യ​മാ​യ ര​വി വെ​ലി​കെ​ട്ടി​ലി​ന്‍റെ (ര​വി നാ​യ​ർ) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്. സി​ത്താ​റി​ന്‍റെ​യും വീ​ണ​യു​ടെ​യും സ​രോ​ദി​ന്‍റെ​യും ഭാ​വ​ങ്ങ​ൾ ഇ​ഴ​ചേ​ർ​ന്ന

ഭാ​വ​ങ്ങ​ൾ ഇ​ഴ​ചേ​ർ​ന്ന ഇ​രു​പ​ത്തി​ര​ണ്ടോ​ളം ത​ന്ത്രി​ക​ളു​ള്ള മോ​ഹ​ന വീ​ണ​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന ചു​രു​ക്കം ചി​ല സം​ഗീ​ത​ജ്ഞ​രി​ൽ ഒ​രാ​ളാ​ണു പോ​ളി.

ര​ണ്ട് മ​ണി​ക്കൂ​റി​ൽ അ​ധി​കം കാ​ണി​ക​ളെ​യും വി​സ്മ​യ ലോ​ക​ത്തു എ​ത്തി​ച്ച പോ​ളി വ​ർ​ഗീ​സ് അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വ​മാ​യ ഒ​രു സം​ഗീ​ത വി​രു​ന്നാ​ണ് കാ​ണി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ഓ​രോ രാ​ഗ​ത്തി​ലും മോ​ഹ​ന​വീ​ണ​യി​ൽ സം​ഗി​തം ആ​ല​പി​ച്ച അ​ദ്ദേ​ഹം കാ​ണി​ക​ളെ വി​സ്മ​യ ലോ​ക​ത്തു എ​ത്തി​ച്ചു കേ​ട്ടി​രു​ന്ന​വ​ർ ഏ​വ​രും അ​ദ്ദേ​ഹ​ത്തെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

ക​വി, നാ​ട​ക–​സി​നി​മ ന​ട​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ചി​ത്ര​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ലും അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ള്ള പൊ​ളി വ​ർ​ഗീ​സ് അ​ഞ്ചു വ​ർ​ഷ​മാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ണ് താ​മ​സം എ​ങ്കി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സം​ഗീ​ത വി​രു​ന്നു​ക​ൾ ന​ട​ത്താ​റു​ണ്ട്. തോ​ളി​ൽ മോ​ഹ​ന​വീ​ണ​യു​മാ​യി പ​ല​പ്പോ​ഴും ലോ​ക യാ​ത്ര​ക​ളി​ലാ​ണു പോ​ളി വ​ർ​ഗീ​സ്. 2012–ൽ ​മൊ​സാ​ർ​ട്ട് മ്യൂ​സി​ക് ഫെ​സ്‌​റ്റി​വ​ലി​ൽ ഇ​ന്ത്യ​യെ പ്ര​ധി​നി​ധി​ക​രും പ​ങ്കെ​ടു​ത്തു.

ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ക​ലാ​കാ​ര​നും ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ പ​ണ്ഡി​റ്റ് വി​ശ്വ​മോ​ഹ​ൻ ഭ​ട്ടി​ന്റെ ശി​ഷ്യ​നാ​ണ് പോ​ളി . സി​താ​ർ, സ​ന്തൂ​ർ, സാ​രം​ഗി, സ​രോ​ദ്, ഹ​വാ​യി​യ​ൻ ഗി​റ്റാ​ർ എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​മാ​ണു 22 ത​ന്ത്രി​ക​ളു​ള്ള സം​ഗീ​തോ​പ​ക​ര​ണ​മാ​യ മോ​ഹ​ന​വീ​ണ. പ​ണ്ഡി​റ്റ് വി​ശ്വ​മോ​ഹ​ൻ ഭ​ട്ട് സൃ​ഷ്ടി​ച്ച​താ​ണ് ഈ ​വാ​ദ്യോ​പ​ക​ര​ണം. അ​ദ്ദേ​ഹം ര​ണ്ട് മോ​ഹ​ന​വീ​ണ​ക​ൾ മാ​ത്ര​മാ​ണു നി​ർ​മി​ച​തു , അ​തി​ലൊ​ന്നു പോ​ളി​യു​ടെ സ്വ​ന്ത​മാ​ണ്. ഇ​തി​ലേ​ക്കു ര​ണ്ടു ത​ന്ത്രി​ക​ൾ പോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​താ​ണ് ഇ​ന്ന് എ​ല്ലാ വേ​ദി​ക​ളി​ലും പോ​ളി വ​ർ​ഗീ​സ് വാ​യി​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും വി​നോ​ദ് കെ​ആ​ർ​കെ സ്വാ​ഗ​ത​വും പ​ദ്മ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ന്യൂ ​യോ​ർ​ക്കി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി സു​രേ​ഷ് പ​ണി​ക്ക​ർ, ഹ​രി​ലാ​ൽ നാ​യ​ർ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചു.

NRI

ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഡ​ച്ച​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ പോ​ൾ ജോ​ൺ, എ​ലി​സ​ബ​ത്ത് പോ​ൾ, ജൂ​ലി​യ അ​ല​ക്സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ബോ​ബി വ​ർ​ഗീ​സ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

NRI

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി ന്യൂ​യോ​ർ​ക്ക് കോ​ൺ​സു​ലേ​റ്റ്

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ സം​ഘ​ട​നാ നേ​താ​ക്ക​ൾ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​രു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​യു​ടെ ന്യൂ​യോ​ർ​ക്കി​ലെ കോ​ൺ​സു​ൾ ജ​ന​റ​ൽ അം​ബാ​സ​ഡ​ർ ബി​ന​യ ശ്രീ​കാ​ന്ത പ്ര​സാ​ദിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം.

ഫോ​മാ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ്, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നേ​താ​വ് സ​ജി അ​ബ്ര​ഹാം, ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, മാ​ർ​ത്തോ​മ്മാ സ​ഭ കൗ​ൺ​സി​ൽ അം​ഗം സ​ന്തോ​ഷ് അ​ബ്ര​ഹാം, ഫോ​മാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ പ്ര​തി​നി​ധി ജെ​യിം​സ് പീ​റ്റ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി 10,000 ഡോ​ള​ർ വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ണെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടാ​തെ, ഗാ​ർ​ഹി​ക പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ളാ​യ വ​നി​ത​ക​ൾ​ക്ക് 4,000 ഡോ​ള​ർ വ​രെ നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി.

ന്യൂ​യോ​ർ​ക്കി​ലെ കോ​ൺ​സു​ലേ​റ്റ് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കാ​യി വ​ർ​ഷം മു​ഴു​വ​ൻ (365 ദി​വ​സം) പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ഒസിഐ, അ​റ്റ​സ്റ്റേ​ഷ​ൻ, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് എ​പ്പോ​ഴും സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​താ​യും അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, പെ​ൻ​സി​ൽ​വാ​നി​യ​യും ന്യൂ​ജ​ഴ്‌​സി​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ഇ​നി എ​ഡി​സ​ൺ, ന്യൂ​ജ​ഴ്‌​സി​യി​ലെ വെെഎഫ്എസ് കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും.

തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കേ​ന്ദ്രം പാ​സ്‌​പോ​ർ​ട്ട്, ഒസിഐ, അ​റ്റ​സ്റ്റേ​ഷ​ൻ, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി തു​ട​ങ്ങി​യ വി​വി​ധ കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ന​ൽ​കും.

ഇ​തോ​ടെ സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട ബു​ദ്ധി​മു​ട്ട് കു​റ​യും. സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള കോ​ൺ​സു​ലേ​റ്റിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

സ​ന്ദ​ർ​ശ​നം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ കോ​ൺ​സു​ലേ​റ്റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

NRI

ക​ലാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ

ന്യൂ​യോ​ർ​ക്ക്: സി​ബി ഡേ​വി​ഡ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ലാ​വേ​ദി യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷൈ​ൻ ആ​ർ​ട്സ് മ​ല​യാ​ള​ത്തി​ന്‍റെ "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ന്യൂ​യോ​ർ​ക്കി​ൽ വേ​ദി ഒ​രു​ങ്ങു​ന്നു. ക​ലാ​വേ​ദി​യു​ടെ 22-ാമ​ത് വേ​ദി​യാ​ണി​ത്.

ഗ്ലെ​ൻ ഓ​ക്സി​ലു​ള്ള PSQ 115 സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (80-51, 261st street, Glen Oaks NY - 11004. Entrance on 262nd street) ശ​നിയാഴ്ച വൈ​കു​ന്നേ​രം ആറിന് ഷോ ​ഒ​രു​ങ്ങു​ന്ന​ത്. ന്യൂ​ജ​ഴ്സി​ൽ നി​റ​ഞ്ഞ സ​ദ​സി​നു​ള്ളി​ൽ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​മാ​ണ് "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ'.

ന്യൂ​ജ​ന​റേ​ഷ​ൻ ക​ഥ​ക​ളും പു​തി​യ സം​സ്കാ​ര​വും അ​ര​ങ്ങു വാ​ഴു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള​ത്ത​നി​മ​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഒ​രു ക​ഥ​യാ​ണ് "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഉ​ള്ള​ത്. മാ​തൃ​നാ​ടി​ന്‍റെ ഗൃ​ഹാ​തു​ര​ത്വം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റി​ക്ക​ഴി​യു​ന്ന ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ഉ​ത്ത​മ സൃ​ഷ്ടി​യാ​യി ന്യൂ​യോ​ർ​ക്കി​ൽ ഉ​ള്ള​വ​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടും എ​ന്ന് ക​ലാ​വേ​ദി യു​എ​സ്എ​യു​ടെ മു​ഖ്യ​സാ​ര​ഥി സി​ബി ഡേ​വി​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ൽ​ഷി​മേ​ഴ്സ് രോ​ഗാ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ന്ന പി​താ​വ്, പി​താ​വി​ന്‍റെ സ്വ​ത്തി​നാ​യി ദാ​ഹി​ക്കു​ന്ന മ​ക്ക​ൾ, പി​താ​വി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ സ​ഹാ​യി എ​ല്ലാ​വ​രും കൂ​ടി കാ​ട്ടി​ക്കൂ​ട്ടു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ ഞെ​രി​ഞ്ഞ​മ​രു​ന്ന ഒ​രു മ​നു​ഷ്യ​നും കു​റെ മ​നു​ഷ്യ​രും.

മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ കു​റ്റ​വും കു​റ​വു​ക​ളും എ​ടു​ത്തു കാ​ട്ടു​ന്ന ഒ​രു കു​ടും​ബ സാ​മൂ​ഹ്യ, സം​ഗീ​ത നാ​ട​കം അ​താ​ണ് "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ'. പ്ര​വേ​ശ​നം പാ​സ്മൂ​ലം. എ​ല്ലാ​വ​രു​മാ​ന​വും ചാ​രി​റ്റി​ക്ക്. വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി ഡേ​വി​ഡ് - 917 353 1242.

NRI

ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച സ​മീ​ർ സ​ഹൃ​ദ​യ​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡി​ൽ വ​ള​രെ​ക്കാ​ല​മാ​യി താ​മ​സി​ക്കു​ന്ന​തും ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​വു​മാ​യ സ​ഹൃ​ദ​യ​ൻ പ​ണി​ക്ക​രു​ടെ​യും അ​മ്മു​ക്കു​ട്ടി​യു​ടെ​യും ഏ​ക മ​ക​ൻ സ​മീ​ർ സ​ഹൃ​ദ​യ​ൻ (35) അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ എ​ട്ട് വ​രെ പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (2175 Jericho Tpke, New Hyde Park , NY 11044). സംസ്കാരം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ എ‌​ട്ട് വ​രെ​യും ശേ​ഷം 12ന് ​ക്രി​മി​നേ​ഷ​ൻ ലോം​ഗ് ഐ​ല​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ (91 Eads St. West Babylon, NY 11704).

മാ​വേ​ലി​ക്ക​ര​യി​ലെ ക​ല​ക്കാ​ട് കുടുംബാംഗമാണ്. ന്യൂ​യോ​ർ​ക്കി​ലെ ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും ട്ര​സ്റ്റീ ചെ​യ​റാ​യും നി​ര​വ​ധി ത​വ​ണ ക​മ്മി​റ്റി മെ​മ്പ​റ​യാ​യും കെ​എ​ച്ച്എ​ൻ​എ​യു​ടെ ക​മ്മി​റ്റി മെ​മ്പ​റും ഇ​പ്പോ​ഴ​ത്തെ ഓ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹൃ​ദ​യ​ൻ പ​ണി​ക്ക​ർ മ​ഹി​മ​യി​ലും എ​ൻ​ബി​എ​യി​ലും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ന്യൂ​യോ​ർ​ക്കി​ലെ ശ്രീ​നാ​രാ​യ​ണാ അ​സോ​സി​യേ​ഷ​ൻ, മ​ഹി​മ, എ​ൻ​ബി​എ, ഫൊ​ക്കാ​ന തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ൾ സ​മീ​റി​ന്‍റെ നി​ര്യ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

അ​നു സി​ത്താ​ര നയിക്കുന്ന മെ​ഗാ ഷോ: ടി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: മേ​യ് മാ​സ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ഉ​ട​നീ​ളം ഷോ​യു​മാ​യി എ​ത്തു​ന്ന അ​നു സി​ത്താ​ര ആ​ൻ​ഡ് ടീ​മി​ന്‍റെ ഷോ​ക​ളു​ടെ ടി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന്യൂ​യോ​ർ​ക്കി​ലെ സി​ത്താ​ർ പാ​ല​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

അ​നു സി​ത്താ​ര​യു​ടെ പ​ത്തു അം​ഗ ടീം ​മേ​യ് മാ​സ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ഉ​ട​നീ​ളം യാ​ത്ര ചെ​യ്യു​ബ്ബോ​ൾ നി​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ സ്ഥ​ല​ത്തു ഈ ​ഷോ​യ്ക്ക് വേ​ണ്ടി ബു​ക്ക് ചെ​യ്യാം.

ന​ടി അ​നു സി​ത്താ​ര, ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ ആ​ര്യ, ഗാ​യ​ക​ന്‍ വി​പി​ന്‍ സേ​വ്യ​ര്‍, മി​മി​ക്രി ക​ലാ​കാ​ര​ന്‍ രാ​ജേ​ഷ് അ​ടി​മാ​ലി എ​ന്നി​വ​ര്‍​ക്കൊ​പ്പം കാ​ര്‍​ത്തി​ക, സു​നു​ല്‍ പാ​റ​യ്ക്ക​ല്‍, അ​ഖി​ല്‍ ക​വ​ലി​യൂ​ര്‍, റോ​ണി റാ​ഫേ​ല്‍, ജ​സ്റ്റി​ന്‍ പോ​ള്‍ തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കു​ന്ന മെ​ഗാ ഷോ ​ആ​ണ് സി​നി ഫ്യൂ​ഷ​ന്‍-2026.

NRI

ന്യൂ​യോ​ർ​ക്കി​ലെ പ്രീ-​സ്കൂ​ൾ ഫീ​സ് കുത്തനെ കൂട്ടി; രോ​ഷാ​കു​ല​രാ​യി ര​ക്ഷി​താ​ക്ക​ൾ

ന്യൂ​യോ​ർ​ക്ക് സി​റ്റി: മേ​യ​ർ സൊ​ഹ്‌​റാ​ൻ മാം​ദാ​നി​യു​ടെ പു​തി​യ ചൈ​ൽ​ഡ് കെ​യ​ർ ന​യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ സ്വ​കാ​ര്യ പ്രീ-​സ്കൂ​ളു​ക​ൾ ഫീ​സ് കു​ത്ത​നെ വ​ർ​ധിപ്പി​ച്ചു. മ​ൻ​ഹാ​ട്ട​ൻ സ്കൂ​ൾ​ഹൗ​സ് (Manhattan Schoolhouse) പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഷി​ക ഫീ​സ് ഇ​പ്പോ​ൾ 36,000 ഡോ​ള​ർ (ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ) ആ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 20 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധന​വാ​ണ് ഉ​ണ്ടാ​യ​ത്. രാ​വി​ലെ 8 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യു​ള്ള പ്രോ​ഗ്രാ​മി​ന് പ്ര​തി​മാ​സം 4,000 ഡോ​ള​റോ​ളം (ഏ​ക​ദേ​ശം 3.3 ല​ക്ഷം രൂ​പ) ന​ൽ​ക​ണം.

സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സൗ​ജ​ന്യ പ്രീ-​കെ (Pre-K) പ​ദ്ധ​തി​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ഉ​യ​ർ​ന്ന ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തി​നാ​ൽ, മി​ക​ച്ച അ​ധ്യാ​പ​ക​രെ നി​ല​നി​ർ​ത്താ​ൻ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കും ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രു​ന്നു. ഇ​താ​ണ് ഫീ​സ് കൂ​ടാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഫീ​സി​ൽ നേ​രി​യ കു​റ​വ് മാ​ത്ര​മാ​ണ് സ്കൂ​ൾ വ​രു​ത്തി​യ​ത്.

എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ചൈ​ൽ​ഡ് കെ​യ​ർ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് തന്‍റെ ല​ക്ഷ്യ​മെ​ന്ന് മേ​യ​ർ മാം​ദാ​നി വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 2,000-ത്തി​ല​ധി​കം സൗ​ജ​ന്യ സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​പ്പ​ർ ഈ​സ്റ്റ് സൈ​ഡ് പോ​ലു​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മ​ല്ലാ​ത്ത​താ​ണ് ര​ക്ഷി​താ​ക്ക​ളെ വ​ല​യ്ക്കു​ന്ന​ത്.

നി​ല​വി​ൽ ന്യൂ​യോ​ർ​ക്കി​ലെ കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ചെ​ല​വ് സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

NRI

ന്യൂ​യോ​ർ​ക്ക് വെ​സ്റ്റ്ബ​റി​യി​ൽ തി​യോ​ബാ​ൾ​ഡ് പെ​രേ​ര അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ആ​ദ്യ​കാ​ല മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ തി​യോ​ബാ​ൾ​ഡ് പെ​രേ​ര (91) ലോംഗ് ഐ​ല​ൻ​ഡ് വെ​സ്റ്റ്ബ​റി​യിൽ അ​ന്ത​രി​ച്ചു. ഭാ​ര്യ സൂ​സ​ൻ. മ​ക്ക​ൾ: സു​തി, സീ​മ. മ​രു​മ​ക്ക​ൾ: സാ​ജു സൈ​മ​ൺ, ജോ​സെ​ഫ് പാ​ൽ​മെ​ർ​സ​ൺ.

സംസ്കാരം പിന്നീട്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക്രൈ​സ്ത​വ​രു​ടെ ആ​ദ്യ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല അം​ഗ​വും പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളു​മാ​യി​രു​ന്ന തി​യോ​ബാ​ൾ​ഡ് ഇ​ന്ത്യ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക​നേ​താ​വും ഗ്രെ​യ്റ്റ​ർ ന്യൂയോ​ർ​ക്ക് കേ​ര​ളം സ​മാ​ജ​ത്തി​ന്‍റെ ആ​ദ്യ​കാ​ല സ​ഹാ​യി​യും ന്യൂയോ​ർ​ക്ക് സീ​റോമ​ല​ങ്ക​ര ക​മ്യൂ​ണി​റ്റി​യു​ടെ സ​ഹ​കാ​രി​യുമാ​യി​രു​ന്നു.

NRI

മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം കോ​ൺ​ഫ​റ​ൻ​സ് ഓ​ഗ​സ്റ്റ് 14 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ൽ

ന്യൂ​യോ​ർ​ക്ക്: 23-ാ മ​ത് നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന മ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം കോ​ൺ​ഫ​റ​ൻ​സ് ഓ​ഗ​സ്റ്റ് 14 മു​ത​ൽ 16 വ​രെ ന്യൂ​യോ​ർ​ക്കി​ലെ എ​ല്ലെ​ൻ​വി​ൽ ഹോ​ണേ​ഴ്സ് ഹെ​വ​ൻ റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

ന്യൂ​യോ​ർ​ക്ക് ശാ​ലേം മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

ബൈ​ബി​ൾ പ​ഠ​ന​ങ്ങ​ൾ, പ്ര​ചോ​ദ​നാ​ത്മ​ക പ്ര​സം​ഗ​ങ്ങ​ൾ, ഗൈ​ഡ​ൻ​സ് സെ​ഷ​നു​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പാ​ന​ൽ ച​ർ​ച്ച​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന ബി​ഷ​പ്പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ, മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നാ​യ റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി എ​ന്നി​വ​ർ മു​ഖ്യ പ്ര​സം​ഗ​ക​രാ​യി​രി​ക്കും.

NRI

പാ​സ്റ്റ​ര്‍ ബെ​ഞ്ച​മി​ന്‍ പി. ​തോ​മ​സ് ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ക്വീ​ന്‍​സ് ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് സീ​നി​യ​ര്‍ പാ​സ്റ്റ​ര്‍ ബെ​ഞ്ച​മി​ന്‍ പി. ​തോ​മ​സ് (62) ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.

പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മു​ത​ല്‍ ഒമ്പത് വ​രെ ഇ​ന്ത്യ ക്രി​സ്ത്യ​ന്‍ അ​സം​ബ്ലി 100 പെ​രി​വി​ങ്കി​ള്‍ റോ​ഡ്, ലെ​വി​റ്റൗ​ണ്‍, ന്യൂ​യോ​ര്‍​ക്കിൽ 11756.

സംസ്കാരം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ല്‍ 11 വ​രെയുള്ള ശുശ്രൂഷയ്ക്ക് ശേഷം 12ന് പൈ​ന്‍​ലോ​ണ്‍ മെ​മ്മോ​റി​യ​ല്‍ പാ​ര്‍​ക്ക്, 2030 വെ​ല്‍​വു​ഡ് അ​വ​ന്യൂ, ഫാ​ര്‍​മിം​ഗ്‌​ഡെ​യ്ല്‍, ന്യൂ​യോ​ര്‍​ക്കിൽ 11735.

International

അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ജ​ങ്കാ​വ് ജി​ല്ല​യി​ൽ നി​ന്നു​ള്ള സ​ഹ​ജ റെ​ഡ്ഡി ഉ​ദു​മ​ല(24) ആ​ണ് മ​രി​ച്ച​ത്.

ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബാ​നി​യ​യി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ഹ​ജ​യു​ടെ മു​റി​യി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​ഹ​ജ​യ്ക്ക് ര​ക്ഷ​പെ​ടാ​ൻ സാ​ധി​ച്ചി​ല്ല.

NRI

മാ​ർ​ത്തോ​മ്മാ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സേ​വി​കാ സം​ഘം ടാ​ല​ന്‍റ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ സേ​വി​കാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡെ​ല​വെ​യ​ർ വാ​ലി​യി​ൽ റീ​ജി​യ​ണ​ൽ മീ​റ്റിം​ഗും ടാ​ല​ന്‍റ് ഫെ​സ്റ്റും സം​ഘ​ടി​പ്പി​ച്ചു.

റ​വ. ഷെ​റി​ൻ ടോം ​മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ട്ട സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​സി ജോ​സ​ഫ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റ​വ. അ​രു​ൺ സാ​മു​വേ​ൽ വ​ർ​ഗീ​സ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും റ​വ. ഫി​ലി​പ്പോ​സ് ജോ​ൺ സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്പ് സോം​ഗ് മ​ത്സ​ര​ത്തി​ൽ റെ​ഡീ​മ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഒ​ന്നാം സ്ഥാ​ന​വും ബാ​ൾ​ട്ടി​മോ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡെ​ല​വെ​യ​ർ വാ​ലി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

 

NRI

ന്യൂ​യോ​ർ​ക്കി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; അ​ഞ്ച് മ​ര​ണം, ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 54 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​തി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ, ചൈ​നീ​സ്, ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു ബ​സി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ന​യാ​ഗ്ര​യി​ൽ തി​രി​ച്ച് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് റോ​ഡി​ന് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ എ​ല്ലാ​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ഞ്ചു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up